മുംബൈ: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയായി അണ്ണാ ഹസാരെ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരം പിന്‍വലിച്ചു. ബിജെപി നേതാക്കള്‍ വന്ന് കണ്ടതിന് ശേഷമാണ് തീരുമാനം. സമരത്തില്‍ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു.
ഡൽഹിയിൽ അനുമതി കിട്ടാത്തതിനാല്‍ മുംബൈ അഹമ്മദ് നഗറില്‍ തന്നെ നിരാഹാരം ആരംഭിക്കാനായിരുന്നു അണ്ണാ ഹസാരെയുടെ തീരുമാനം. നിരാഹാര സമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്‍മാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ അനുനയ നീക്കവുമായി അദ്ദേഹത്തെ കണ്ടിരുന്നു.
കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ദേവേന്ദ്ര ഫഡ് നാവിസും അണ്ണാ ഹസാരെയെ കണ്ട് ചര്‍ച്ച നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹസാരെ മലക്കം മറിഞ്ഞത്