ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഫെബ്രുവരി 28 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു. അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. മറ്റ് മേഖലകളിലെല്ലാം ഇളവുകള്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീളുകയാണ്.
നിലവില്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്. അമേരിക്ക, യുകെ, യുഎഐ തുടങ്ങിയ രാജ്യങ്ങളുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണയുള്ളത്.