അബുദാബി: യുഎഇയില്‍ 3591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,81,546 ആയി ഉയര്‍ന്നു. ഇതില്‍ 2,55,304 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടി. 798 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ആറ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം നടത്തിയ 1,40,477 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.46 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 25,444 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.