ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഒന്‍പത് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 71,718,630 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു. രോഗം ബാധിച്ച് 2,138,044 പേര്‍ മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 25,693,539 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 126,596 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 429,392 ലക്ഷം പേര്‍ മരിച്ചു. ഒന്നരക്കോടിയിലധികം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 10,668,356 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 186,115 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 153,503 ലക്ഷം പേര്‍ മരിച്ചു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 10,328,738 ആയി ഉയര്‍ന്നു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 8,844,600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 217,081 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 7,653,770 ആയി ഉയര്‍ന്നു.