ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഒന്‍പത് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. . അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 21,28,700 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.27 ലക്ഷം പേര്‍ മരിച്ചു. ഒന്നരക്കോടി പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 1,06,55,435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.81 ലക്ഷം പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 1.53 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,16,096 ആയി ഉയര്‍ന്നു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2.16 ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
















