ജനീവ: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ട്വിറ്ററിലൂടെയാണ് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് നന്ദി പ്രകടനം നടത്തിയത്.
‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Thank you #India and Prime Minister @narendramodi for your continued support to the global #COVID19 response. Only if we #ACTogether, including sharing of knowledge, can we stop this virus and save lives and livelihoods.
— Tedros Adhanom Ghebreyesus (@DrTedros)
January 23, 2021
അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നന്ദിയറിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
















