ഇസ്താംബുൾ: തുർക്കിയിലെ കരിങ്കടൽ തീരത്ത് ചരക്കു കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും തുർക്കി അധികൃതർ അറിയിച്ചു. വടക്കൻ തുർക്കിയിലെ ബാർട്ടിൻ തുറമുഖത്തിന് സമീപമാണ് സംഭവം.
ആർവിൻ എന്ന യുക്രെയ്നിയൻ കപ്പലാണ് മുങ്ങിയതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 10 യുക്രെയ്ൻ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലിൽ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്. ജോർജിയയിൽനിന്ന് ബൾഗേറിയയിലേക്ക് പോകവെ മോശം കാലാവസ്ഥയാണ് അപകട കാരണമായത്.