ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഒന്‍പത് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതലുള്ള രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി മുപ്പത്തി മൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 3.89 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 1,04,95,816 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,000ത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 2,11,452 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര്‍ മരിച്ചു.1,01,28,457 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ എണ്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,04,726 പേര്‍ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.