ദുബായ്: ഖത്തര്‍-യുഎഇ വിമാന സര്‍വീസ് ശനിയാഴ്ച പുനഃരാരംഭിക്കും. മൂന്നര വര്‍ഷത്തെ ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദിയിലെ അല്‍ ഉലായില്‍ നടന്ന ഗള്‍ഫ് സഹകരണ സമിതി(ജിസിസി) ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കരാറില്‍ ഒപ്പുവെച്ചതോടെയാണ് ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും ഗതാഗതങ്ങളും യുഎഇ പുനരാരംഭിക്കുന്നത്.
ഉപരോധത്തെ തുടര്‍ന്ന് സൗദി അടച്ച കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തിങ്കളാഴ്ച രാത്രിതന്നെ ഖത്തറിനായി തുറന്നിരുന്നു.
2017 ജൂണിലാണ് തീവ്രവാദത്തെ സഹായിക്കുന്നു എന്നാരോപിച്ച് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റിന്, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയത്.