പാറ്റ്ന: കോവിഡ് വാക്സിനെ കുറിച്ച് രാജ്യത്തെ ജനങ്ങളുടെ മനസില്‍ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്. ബീഹാറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളുടെ ആത്മവിശ്വാസം നേടാന്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുട്ടിനെയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും മോദി മാതൃകയാക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളും വാക്സിന്റെ ആദ്യ ഡോസുകള്‍ സ്വീകരിക്കണമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷത്തില്‍ രണ്ട് വാക്സിനുകള്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ച് സംശയമുണ്ടെന്നും അജിത് ശര്‍മ പറഞ്ഞു.