Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2026, 04:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്‌ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അപകടം നടന്ന അന്ന് കാര്‍ ഓടിച്ച ജഡ്ജിയുടെ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ ആണ് അപകടത്തില്‍ മരിച്ചത്. ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പതിനേഴുകാരനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.

‘ജഡ്ജി എന്നോ പൊലീസ് എന്നോ വ്യത്യാസം ഇല്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി’; ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് എഡിജിപി വിജയന്‍
നേരത്തെ എഡിജിപി പി വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ചേരാനെല്ലൂര്‍ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയശേഷമാണ് എഡിജിപി പി വിജയന്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എഡിജിപിക്കൊപ്പമുണ്ടായിരുന്നു.

അപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ തട്ടുകടക്കാരനായ ജയബാലകൃഷ്ണന്റെ വീടും എഡിജിപി പി വിജയന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നായിരുന്നു എഡിജിപിയുടെ പ്രതികരണം. ‘ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പറഞ്ഞത് കേട്ടിരിക്കുമല്ലോ. ഇതില്‍ എന്ത് വീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് കാരണക്കാര്‍, എന്നിവയെല്ലാം പരിശോധിക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടിട്ടേ പോകൂ’വെന്നും എഡിജിപി പി വിജയന്‍ പറഞ്ഞു.

‘ജഡ്ജി എന്നോ പൊലീസ് എന്നോ വ്യത്യാസം ഇതിനകത്തില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കും. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണ്. കുടുംബത്തിന് നീതി ഉറപ്പാക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കും. സ്റ്റേഷനിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കുടുംബം പറഞ്ഞിട്ടുള്ള കാര്യങ്ങളിലാണ് പരിഗണനയില്‍ ആദ്യത്തേതായുള്ളത്. അതുമായി ബന്ധപ്പെട്ട് റെക്കോര്‍ഡുകളും മറ്റും പരിശോധിച്ചശേഷമാകും അനന്തര നടപടികള്‍ കൈക്കൊള്ളുക.’

എഐജി അനുജ് പലിവാള്‍ അടക്കം പ്രത്യേക സംഘവുമായിട്ടാണ് എഡിജിപി ചേരാനെല്ലൂരിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിക്കും. സംഭവസ്ഥലത്ത് പോയി അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് താമസിക്കാതെ നടപടിയുണ്ടാകും. ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് തന്റെ മാത്രം കയ്യിലുള്ള കാര്യമല്ല. കോടതിയുടെ അനുമതി അടക്കം വേണം. അതിനായി പൊലീസ് ഫാസ്റ്റായി മൂവ് ചെയ്തിട്ടുണ്ടെന്നും എഡിജിപി പി വിജയന്‍ വ്യക്തമാക്കി.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് എഡിജിപി നേരിട്ട് ചേരാനെല്ലൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചേരാനല്ലൂര്‍ അപകടം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സര്‍ക്കാറിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചത് തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ReadAlso:

കള്ളാടി മേപ്പാടി തുരങ്കപാത: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അപകടസാധ്യത ഒഴിവാക്കി നിര്‍മ്മാണം തുടരും: മുഖ്യമന്ത്രി

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ആക്കുളം മണ്ണിടിച്ചില്‍ ?: മണ്ണു മാഫിയയെ തൊടാന്‍ പേടിയോ ?; ഇനിയും മണ്ണിടിച്ചില്‍ വ്യാപകമാകുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്

കണ്ണൂരിൽ സ്റ്റീൽ ബോംബ് സ്ഫോടനം; കണ്ണവം റേഞ്ച് ഓഫീസിനു സമീപവും ചൂണ്ടിയിലും അന്വേഷണം ശക്തമാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു

 

 

Tags: ANWESHANAM NEWSഅന്വേഷണം മലയാളംCheranalloor accidentCheranalloor accident caseCheranalloor Accident Death

Latest News

15 വര്‍ഷത്തിനിടെ 38 പേരെ കൊന്നുതിന്നു; ഉഗാണ്ടയില്‍ ‘നരഭോജി’ കില്ലര്‍ പിടിയില്‍

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ഓപ്പറേഷൻ തൂഫാൻ; 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയിൽ

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള കേസ്: വഴിവിട്ട് കൈക്കലാക്കിയ ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ഫോണ്‍ പോലീസ് കണ്ടുകെട്ടി; പരാതിക്കാരനില്‍ നിന്നും തട്ടിയ 8 ലക്ഷംരൂപ കണ്ടെത്താനുണ്ട് ?; പണം കിട്ടാതെ വിടില്ലെന്ന് ജോര്‍ജ് കുര്യന്‍ ജേക്കബ് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.