ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ എട്ട് കോടി മുപ്പത് ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തിയെട്ട് ലക്ഷം കടന്നു. 18,10,529 പേര്‍ മരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. അമേരിക്കയില്‍ ഇതുവരെ രണ്ട് കോടിയിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പത്തൊമ്പത് ലക്ഷം കടന്നു. 3,50,381 പേര്‍ മരിച്ചു.
അതേസമയംഇന്ത്യയില്‍ 1,02,67,283 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് 2,55,898 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയെട്ട് ലക്ഷം കടന്നു. 1,48,774 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ എഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,93,940 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷം കടന്നു.