തൊടുപുഴ: സിനിമാ ചിത്രീകരണത്തിനിടെ മുങ്ങി മരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന് സച്ചിയേക്കുറിച്ച്. സച്ചിയുടെ ജന്മദിനത്തിലാണ് അദ്ദേഹത്തെ ഓര്‍മിച്ച് അനില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
“ഞാന്‍ മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ… എന്നുള്‍പ്പെടെയുള്ള ഹൃദയഭേദകമായ വരികളാണ് അനില്‍ കുറിച്ചിരിക്കുന്നത്.
അനിലിന്റെ ഫോസ്ബുക്ക് പോസ്റ്റ്:
“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ ..?
ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന് വിചാരിച്ചാല്‍ ഞാന്‍ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’
Read also: ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു
തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.