അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം. 21 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജോ ബേൺസ് ഓസീസ് ജയം എളുപ്പമാക്കി.
രണ്ടാം ഇന്നിങ്സിൽ ഒമ്പതിന് 36 റൺസ് എന്നനിലയിൽ ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് അഡ്ലെയ്ഡിൽ പിറന്നത്. പൃഥ്വി ഷാ (4), മായങ്ക് അഗർവാൾ (9), ജസ്പ്രീത് ബുംറ (2), ചേതേശ്വർ പൂജാര (0), വിരാട് കോഹ്ലി (4), അജിൻക്യ രഹാനെ (0), ഹനുമാൻ വിഹാരി (8), വൃദ്ധിമാൻ സാഹ (4), രവീചന്ദ്രൻ അശ്വിൻ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോർ. നാല് റൺസെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ഷമി മൽസരത്തിനിടെ പരിക്കേറ്റ് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 244 റൺസിന് പുറത്തായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 191 റൺസിന് പുറത്താക്കി ഇന്ത്യ ലീഡ് നേടി. എന്നാൽ രണ്ടാം ഇന്നിംഗിസിൽ ഇന്ത്യ 36 റൺസിന് പുറത്തായി.