ഹരിയാന: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിഖ് പുരോഹിതൻ സ്വയം വെടിവച്ച് മരിച്ചു. ഹരിയാനയിലെ കർണാലിൽ നിന്നുള്ള സാന്റ് ബാബാ രാംസിങ് ആണ് മരിച്ചത്. ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു- ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.
കർഷകരുടെ ദുരവസ്ഥയും സർക്കാരിന്റെ അടിച്ചമർത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ എഴുതി.
“തെരുവിലിറങ്ങി തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന കർഷകരുടെ ദുരവസ്ഥയ്ക്ക് ഞാൻ സാക്ഷ്യം വഹിച്ചു. സർക്കാർ അവർക്ക് നീതി നൽകുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇത് ഒരു കുറ്റകൃത്യമാണ്. അടിച്ചമർത്തുന്നത് പാപമാണ്, അത് ഒരു പാപം സഹിക്കേണ്ടിവരുന്നു,”- ബാബ രാംസിങ്ങിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
“അടിച്ചമർത്തലിനും കർഷകരുടെ അവകാശങ്ങൾക്കുമായി ആരും ഒന്നും ചെയ്തില്ല. അവാർഡുകൾ മടക്കിനൽകിക്കൊണ്ട് പലരും പ്രതിഷേധം പ്രകടിപ്പിച്ചു.
ഈ ദാസൻ സർക്കാർ അടിച്ചമർത്തലിനെതിരെ [കർഷകർക്ക് അനുകൂലമായി സ്വയം ബലികഴിക്കുകയാണ്. ഇത് അടിച്ചമർത്തലിനെതിരായ ശബ്ദവും കർഷകർക്ക് അനുകൂലമായ ശബ്ദവുമാണ്,”- പഞ്ചാബിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.