ഇന്ത്യ-ഓസിസ് ടെസ്റ്റ് സീരീസില്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കെ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം മൂന്നാം സ്പിന്നറായി ആരെത്തുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.. നവദീപ് സൈനി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നീ മൂന്ന് പേരുകള്‍ക്കാണ് ഇപ്പോള്‍ മുൻ നിരയിലുള്ളത്.
ഉമേഷ് യാദവ് ഇതിനോടകം ടീമിനായി 46 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. 144 വിക്കറ്റാണ് താരത്തിന്റെ സമ്ബാദ്യം. അതേസമയം സൈനിയും സിറാജും ഇനിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരാണ്. സ്ഥിരതയില്ലായ്മയാണ് ഉമേഷിന് തിരിച്ചടിയാകുന്നത്. അതേസമയം ഓസ്‌ട്രേലിയ എ ടീമിനെതിരെ കളിച്ച സൈനിയും സിറാജും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മൂന്നുപേരില്‍ ആര് എന്ന തീരുമാനത്തിലെത്താൻ ഇത്തിരി പാടാണ്.
മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തില്‍ ഉമേഷ് യാധവാണ് മത്സരത്തിനിറങ്ങേണ്ടത്. ‘കഴിഞ്ഞ വര്‍ഷം ഇന്ത്യ സീരീസ് ജയം സ്വന്തമാക്കിയപ്പോള്‍ സുപ്രധാന പങ്ക് വഹിച്ച ഇഷാന്ത് ശര്മ്മ ടീമില്‍ ഇല്ലാത്തതിനാല്‍ ഉമേഷ് ആയിരിക്കും കളിക്കുക. ഷമിക്കും ബുംറയ്ക്കുമൊപ്പം സെറ്റ് ആകാന്‍ ഉമേഷിന് കഴിഞ്ഞിട്ടുണ്ട്, കൈഫ് പറഞ്ഞു.
പരിശീലന മത്സരത്തില്‍ ഉമേഷ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും നല്ല അനുഭവസമ്ബത്തുള്ള കളിക്കാരനാണെന്നും കൈഫ് ചൂണ്ടിക്കാട്ടി. മുമ്ബും ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങിയിട്ടുള്ള താരം മികച്ച പകരക്കാരനായിരിക്കുമെന്നാണ് മിന്‍താരത്തിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ആദ്യ ടെസ്റ്റ് മത്സരത്തില്‍, ഷമി, ബുംറ, യാധവ്, അശ്വിന്‍ എന്നീ താരങ്ങളുമായി ഇന്ത്യ കളത്തിലിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് കൈഫ് പറഞ്ഞു.