ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരഭൂമിയില്‍ നിരാഹാരം സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം തിങ്കളാഴ്ച താനും നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഐടിഒയിലെ പാർട്ടി ആസ്ഥാനത്താണ് നിരാഹാരമിരിക്കുക. കർഷകരെ പിന്തുണച്ച് ആംആദ്മി പാർട്ടി എംഎൽഎമാർ, കൗൺസിലർമാർ, പ്രവർത്തകർ എന്നിവരും നിരാഹാര സമരം നടത്തും.
കേന്ദ്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു കർഷകരുടെ സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാവരും ഒരു ദിവസം നിരാഹാരമിരിക്കണെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാജസ്ഥാനിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് ഹരിയാണ പോലീസ് തടഞ്ഞിരുന്നു. നിരവധി ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ച് ഹരിയാണ-രാജസ്ഥന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍വെച്ചാണ് മാര്‍ച്ച് പോലീസ് തടഞ്ഞത്. ഇതോടെ ഡല്‍ഹിയിലേക്കുള്ള ദേശീയ പാത ഉപരോധിക്കുകയാണ് കര്‍ഷകര്‍. പ്രദേശത്ത് വലിയതോതില്‍ കേന്ദ്രസേനയേയും സൈന്യത്തേയും വ്യന്യസിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. മൂന്ന് നിയമങ്ങളും റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മാത്രമേ ഇനി ചര്‍ച്ചയുള്ളുവെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിരാഹാര സമരത്തിനൊപ്പം തിങ്കളാഴ്ച രാജ്യവ്യാപകമായി ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് തടയുമെന്നും കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് എംപിമാർ രംഗത്തെത്തി. ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരാണ് ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്. ജനങ്ങളുടെ ചിന്ത മനസിലാക്കാതെ കേന്ദ്രസർക്കാർ തിരക്കിട്ട് നീങ്ങിയെന്ന് ശശി തരൂർ പറഞ്ഞു. കർഷകരെ സർക്കാർ കേൾക്കാൻ തയ്യാറാകണം. വിഷയം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും ശശി തരൂർ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ കഴിഞ്ഞ അഞ്ച് ദിവസമായി ജന്തർ മന്ദറിൽ ധർണയിരിക്കുകയാണ്.