ബേന്വസ് എയ്‌റിസ്: 2014 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിച്ച കോച്ച് അലെജാന്‍ഡ്രോ സെബല്ല അന്തരിച്ചു.66 വയസായിരുന്നു. കാന്‍സര്‍ ബാധിതനായ അദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളോടും ഏറെ നാളായി പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. സെബല്ലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പ്രമുഖര്‍ രംഗത്ത് വന്നു. താങ്കളുമായി ഒരുപാട് സമയം പങ്കിടാന്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നു എന്ന് സൂപ്പര്‍ താരം ലയണല്‍ മെസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.