കണ്ണൂര്‍: മലയാള സിനിമാ താരം നിഖില വിമലിന്റെ അച്ഛന് തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടന്‍ റോഡില്‍ എം.ആര്.പവിത്രന് (61) അന്തരിച്ചു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം.
റിട്ട: സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. സിപിഐഎം എല്‍ മുന്‍ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആലക്കോട് രയരോം യുപി സ്കൂളില്‍ അധ്യാപകനുമായിരുന്നു.
സംസ്ക്കാരം തൃച്ചംബരം എന്‍എസ്എസ് ശ്മശാനത്തില്‍. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കള്‍: അഖില, നിഖില വിമല്‍ (സിനിമാ താരം).