മനാമ: എഫ് വണ്‍ സൂപ്പര്‍ ഡ്രൈവറായ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണിനു കോവിഡ്. മെഴ്സിഡസിന്റെ താരമായ ഹാമില്ട്ടണ്, ബഹ്റിന് ഗ്രാന്‍പ്രീ പോരാട്ടത്തിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മത്സരത്തില്‍ ഹാമില്‍ട്ടണായിരുന്നു വിജയി.
താരത്തിന് ഈ വാരാന്ത്യം നടക്കുന്ന സാക്കിര്‍ ഗ്രാന്‍ഡ് പ്രിക്‌സ് മത്സരം നഷ്ടമാകും.
ബഹ്റിനില്‍ താരം ഐസൊലേഷനിലാണ്. ചെറിയ രോഗലക്ഷണങ്ങള്‍ അദ്ദേഹം കാണിക്കുന്നുണ്ടെന്ന് മെഴ്‌സിഡസ് അധികൃതര്‍ വ്യക്തമാക്കി. 35 വയസ്സുകാരനായ ഹാമില്‍ട്ടണ്‍ നിലവില്‍ 332 പോയന്റുമായി മറ്റ് എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള, സഹതാരം ബോട്ടാസിന് 201 പോയന്റുമാത്രമാണുള്ളത്. ഹാമില്‍ട്ടണ് പകരം അടുത്ത റേസില്‍ സ്റ്റോഫെല്‍ വാന്‍ഡോര്‍നെ മത്സരിക്കുമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി.
എഫ്.വണ്ണില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ഹാമില്ട്ടണ്. സെര്‍ജിയോ പെരസ്, ലാന്‍സ് സ്ട്രോള്‍ എന്നിവര്‍ക്ക് നേത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.