സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില കുറഞ്ഞ് വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് വില കൂടിയത്. കോവിഡ് വാക്സിൻ ഉയർത്തുന്ന പ്രതീക്ഷകളാണ് സ്വർണവിലയിടിവിന് കാരണമായത്. ഒരു ഘട്ടത്തിൽ 42000 രൂപയോളം എത്തിയിരുന്നു സ്വർണ വില.