ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് മുക്തയായി. മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. കഴിഞ്ഞ മാസം 28 നാണ് സ്മൃതിയ്ക്ക് കോവിഡ് ബാധിച്ചത്.
‘ഞാൻ കോവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി’- സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.
I have tested negative for COVID. Would like to extend my grateful thanks to everyone for their good wishes & prayers.
— Smriti Z Irani (@smritiirani)
November 12, 2020
















