ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബിസിസിഐയുടെ അഴിച്ചുപണി. അടിയന്തര യോഗം ചേര്‍ന്നാണ് സെലക്ഷന് കമ്മിറ്റി മാറ്റങ്ങള്‍ വരുത്തിയത്.
ട്വന്റി20 ക്ക് പുറമേ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി. പരിക്ക് ഭേദമായ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഏകദിന, ട്വന്റി20 പരന്പരകളില്നിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.
നേരത്തെ പരുക്കിന്റെ പേരില്‍ രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരുക്കുളള മയാങ്ക് അഗര്‍വാളിനെ ടി20യിലും ടെസ്‌റ്റിലും ഏകദിനത്തിലും ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരെ മുന്‍ താരങ്ങളുള്‍പ്പടെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കല്‍ സംഘം നല്‍കിയ പുുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ മാറ്റം വരുത്തിയതെന്ന് ബിസിസിഐ വ്യക്തമാക്കി.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ക്യാപ്റ്റന വിരാട് കോ്‌ലിയെ ഒഴിവാക്കി. ഐപിഎല്ലിനിടെ പരിക്കേറ്റ തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ട്വന്റി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം പേസ് ബോളര്‍ ടി. നടരാജനെ ഉള്‍പ്പെടുത്തി.
നവംബര്‍ 27ന് തുടങ്ങുന്ന ഏകദിന പരമ്ബരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് ഡിസംബര്‍ 4 മുതല്‍ ടി20 പരമ്ബര അരങ്ങേറും.
ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്‌റ്റ്. ഈ മത്സരത്തിന് ശേഷമാകും കൊഹ്‌ലി ഇന്ത്യയിലേക്ക് മടങ്ങുക. പകരം അജിങ്ക്യ രഹാനെ ടീം നായകനാകും. മുതിര്‍ന്ന താരങ്ങളായ ഇഷാന്ത് ശര്‍മ്മയ്‌ക്കും വൃദ്ധിമാന്‍ സാഹയ്‌ക്കും പരുക്ക് ഭേദമാകുന്ന മുറയ്‌ക്ക് ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.