തിരുവനന്തപുരം: മെഡിക്കൽ/ഡെന്റൽ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന രജിസ്ട്രേഷൻ ഇന്ന് മുതല്‍ ചെയ്യാം. അഖിലേന്ത്യ ക്വോട്ടക്ക് പുറമെ കേന്ദ്ര/കൽപിത സർവകലാശാലകൾ/ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളജുകൾ/എയിംസ്, ജിപ്മെർ എന്നിവയിലെ പ്രവേശനത്തിനും ഇതോടൊപ്പം www.mcc.nic.in എന്ന വെബ്സൈറ്റിലൂടെ നവംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
കൗൺസലിങ് ഫീസ് അടയ്ക്കാൻ നവംബർ രണ്ടിന് വൈകീട്ട് ഏഴു വരെ സമയമുണ്ട്. ബുധനാഴ്ച മുതൽ നവംബർ രണ്ടിന് രാത്രി 11.59 വരെ ചോയ്സ് ഫില്ലിങ് നടത്താം. ആദ്യ റൗണ്ട് അലോട്ട്മെൻറ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും.