ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേശ് ശിവനും കുടുംബവും. ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ ഇരു കുടുംബങ്ങളും അവധി ആഘോഷിക്കുകയാണ്. അവിടെ വച്ചായിരുന്നു ഓമന കുര്യത്തിന് സര്‍പ്രൈസ് പിറന്നാള്‍ ഒരുക്കിയത്. മിസ് കുര്യന്‍ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. വിഘ്‌നേശിന്റെ അമ്മ മീന കുമാരിയും ചിത്രത്തിലുണ്ട്.
ഓണമാഘോഷിക്കാന്‍ കൊച്ചിയിലെത്തിയ നയന്‍താരയും വിഘ്‌നേശും കൊച്ചിയില്‍ നിന്ന് നേരേ പോയത് ഗോവയിലേക്കായിരുന്നു. ലോക്ഡൗണായതോടെ ഏറെ നാളായി ചെന്നൈയില്‍ കഴിഞ്ഞിരുന്ന ഇരുവരും സ്‌പെഷ്യല്‍ പ്രൈവറ്റ് ചാര്‍ട്ടേഡ് ജെറ്റിലാണ് കൊച്ചിയിലേക്കെത്തിയത്.