ന്യൂഡല്‍ഹി: നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ പ്രമുഖ നിയമ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനായി എന്എല്എടി, സിഎല്‍എടി പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി.
നാഷണല്‍ ലോ യൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിനു കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റും (സിഎല്‍എടി) നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ പ്രവേശനത്തിനു നാഷണല്‍ ലോ അഡ്മിഷന് ടെസ്റ്റും (എന്എല്എടി) പ്രത്യേകം നടത്തുന്നതിനെതിരേ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
പ്രവേശന പരീക്ഷ ശനിയാഴ്ച നടക്കും. ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രവേശന പരീക്ഷ നടത്താന്‍ അനുവദിച്ചെങ്കിലും ഫലം പ്രഖ്യാപിക്കുന്നത് കോടതിയുടെ ഉത്തരവിനു വിധേയമായിരിക്കുമെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.