നടന്‍ കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി റെഷ്ലിയാണ് വധു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടനും എംപിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങി സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.