ന്യൂഡല്‍ഹി: 30,000 ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി പരിഗണിക്കുന്നത് ചെലവുചുരുക്കലിന്റെ ഭാഗമായല്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കൊല്ലം 14000 പേരെയാണ് പുതുതായി ജോലിക്കു നിയമിക്കാന്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ജോലിയില്‍ തുടരാന്‍ പല കാരണങ്ങളാല്‍ താല്‍പര്യമില്ലാത്തവര്‍ക്കാണ് വിആര്‍എസ് നല്‍കുകയെന്ന് ബാങ്ക് അറിയിച്ചു.
ഡിസംബര്‍ 1 മുതല്‍ 2021 ഫെബ്രുവരി അവസാനം വരെയാണ് വിആര്‍എസ് അപേക്ഷ സ്വീകരിക്കുക. 25 വര്‍ഷം സര്‍വീസ് അഥവാ 55 വയസ്സ് പൂര്‍ത്തിയാക്കിയവരെയാണു ബാങ്ക് പരിഗണിക്കുകയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 11565 ഓഫീസര്‍മാരും 18625 മറ്റ് ജീവനക്കാരുമാണു ഈ പട്ടികയില്‍ വരുക. ബാങ്കിന് 2.5 ലക്ഷം ജീവനക്കാരുണ്ട്.