മുംബൈ: ബോളിവുഡ് സംവിധായകനും നടനുമായ മഹേഷ് മഞ്ജരേക്കറിന് പണമാവശ്യപ്പെട്ടുകൊണ്ട് ഫോണ്‍കോള്‍. അധോലോക നായകന്‍ അബു സലീമിന്‍റെ സംഘാംഗമാണെന്ന് പറഞ്ഞാണ് 35 കോടി ആവശ്യപ്പെട്ടത്. പ്രതിയെ മുംബൈ പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
ദേശീയ അവാർഡ് ജേതാവും ‘വിരുദ്’, ‘വാസ്തവ്: ദി റിയാലിറ്റി’, ‘അസ്തിത്വ’ തുടങ്ങി നിരൂപക പ്രശംസ നേടിയ സിനിമകളുടെ സംവിധായകനുമാണ് മഹേഷ് മഞ്ജരേക്കര്‍. പണത്തിനു വേണ്ടിയുള്ള ഭീഷണികള്‍ ബോളിവുഡില്‍ ഇതാദ്യമായല്ല. ഇതിനു മുന്‍പും നിരവധി പ്രമഖര്‍ ഇത്തരം ഭീഷണികള്‍ക്ക് ഇരകളായിട്ടുണ്ട്.