രണ്ടായിരത്തിലധികം ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ ഒരു സംഘം ആമസോണിനെതിരെ ആന്റിട്രസ്റ്റ് കേസ് ഫയല്‍ ചെയ്തു. യുഎസ് കമ്പനിയായ ആമസോണ്‍ ചില ചില്ലറ വ്യാപാരികളെ അനുകൂലിക്കുന്നുവെന്നാരോപിച്ചാണ് കേസ്.
ആമസോണ്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ സ്വതന്ത്ര വെണ്ടര്‍മാരെ ബിസിനസില്‍ നിന്ന് പുറത്താക്കുന്നുവെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ 6.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയെങ്കിലും പുതിയ കേസ് ഇന്ത്യയില്‍ ആമസോണിന് വെല്ലുവിളി ഉയര്‍ത്തുന്നു. മത്സര നിയമവും ചില കിഴിവ് നടപടികളും ലംഘിച്ചുവെന്ന് ആരോപിച്ച് ആമസോണിനെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ടിനെയും കുറിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ ജനുവരിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടിരുന്നു.
ആമസോണ്‍ ഇന്ത്യയുടെ മൊത്തക്കച്ചവടക്കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുകയും ക്ലൗഡ് ടെയില്‍ പോലുള്ള വില്‍പ്പനക്കാര്‍ക്ക് നഷ്ടത്തില്‍ വില്‍ക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. അത്തരം വില്‍പ്പനക്കാര്‍ പിന്നീട് വലിയ വിലക്കിഴിവില്‍ ആമസോണില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. ഈ മത്സര ബുദ്ധി സ്വതന്ത്ര വില്‍പ്പനക്കാരെ വിപണിയില്‍ നിന്ന് പുറത്താക്കുന്നത് കാരണമാകുന്നു. എന്നാല്‍ വിഷയത്തോട് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ എല്ലാ ഇന്ത്യന്‍ നിയമങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും എല്ലാ വില്‍പ്പനക്കാരെയും ഒരുപോലെയാണ് കാണുന്നതെന്നും നേരത്തെ ആമസോണ്‍ പറഞ്ഞിരുന്നു.
സാധാരണയായി സിസിഐ അവലോകനം ചെയ്ത കേസുകളുടെ ഫയലിംഗുകളും വിശദാംശങ്ങളും പരസ്യമാക്കാറില്ല. വരും ആഴ്ചകളില്‍, സിസിഐ കേസ് അവലോകനം ചെയ്യും, വിശാലമായ അന്വേഷണം ആരംഭിക്കാനോ നിരസിക്കാനോ തീരുമാനമുണ്ടാകും. ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ അഭിഭാഷകനായ ചാണക്യ ബസാണ് സിസിഐയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ആമസോണിന്റെ ഏറ്റവും വലിയ ഇന്ത്യാ വില്‍പ്പനക്കാരിലൊരാളായ ക്ലൗഡ്‌ടെയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണിന് 6.3 ശതമാനം ഫീസ് അടയ്ക്കുന്നുണ്ട്, എന്നാല്‍ സ്വതന്ത്ര വില്‍പ്പനക്കാര്‍ ഏകദേശം 28.1 ശതമാനമാണ് ഫീസ് അടയ്ക്കുന്നതെന്ന് കേസ് ഫയലില്‍ ആരോപിക്കുന്നു. സാധനങ്ങള്‍ ലിസ്റ്റുചെയ്യുമ്പോള്‍ സ്വന്തമായി വിലനിര്‍ണ്ണയ തീരുമാനങ്ങള്‍ എടുക്കുന്ന 650,000 വില്‍പ്പനക്കാര്‍ക്ക് ഇന്ത്യയില്‍ ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം നല്‍കാന്‍ ഇത് സഹായിക്കുമെന്ന് ആമസോണ്‍ പറയുന്നു.