ഒരു ഇടവേളയ്ക്ക് ശേഷം ട്വിറ്ററില്‍ തിരിച്ചെത്തി നടി കങ്കണ റാവത്ത്. ഒരു വീഡിയോ പങ്കുവെച്ചാണ് താരം തന്റെ തിരിച്ചുവരവ് പ്രേക്ഷകരെ അറിയിച്ചത്. പ്രേക്ഷകരുമായി അകന്നിരിക്കാന്‍ കഴിയില്ലെന്ന് കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു. ”ഇത് എന്റെ ട്വിറ്റര്‍ കുടുംബത്തിനായുള്ളതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് നടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തിരിച്ചുവരവ് നടത്താനുണ്ടായ കാരണത്തെക്കുറിച്ചും നടി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷക്കാലമായി സിനിമാരംഗത്ത് ജോലി ചെയ്യുന്ന ഞാന്‍ സോഷ്യല്‍ മീഡിയയില്‍ തിരിച്ചു വരണമെന്ന സമ്മര്‍ദ്ദത്തിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞതാണ്. സുശാന്തിനായുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയ വഴി എങ്ങനെ ഒത്തുചേര്‍ന്നുവെന്നും, ആ ഒത്തുചേരല്‍ വിജയം കണ്ടുവെന്നും നടി പറഞ്ഞു. ഇതെല്ലാം എനിക്ക് പ്രതീക്ഷ നല്‍കിയെന്നും അവര്‍ കൂട്ടി ചേര്‍ത്തു- എഎന്‍ഐ റിപ്പോര്‍ട്ട്