Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ആരാധകർ നെഞ്ചിലേറ്റിയ ഇതിഹാസങ്ങൾക്ക് ഒരുമിച്ച് പടിയിറക്കം

Ruhasina J R by Ruhasina J R
Aug 16, 2020, 03:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നടുക്കുന്ന കുറിപ്പ് പങ്കുവച്ചാണ് അവിചാരിതമായി ധോണി പടിയിറങ്ങുന്നത്. ആ ചർച്ചയുടെ ചൂടേറുമ്പോൾ തന്നെ സ്വയം വിരമിച്ച് സുരേഷ് റെയ്നയും ക്യാപ്റ്റൻ കൂളിനൊപ്പം കൂടി. ഇതോടെ ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ ഇതായി ചർച്ച. ട്വിറ്ററിൽ ട്രെൻഡിങിൽ ഈ പേരുകൾ നിറയുകയാണ്.

ശനിയാഴ്ച്ച വൈകുന്നേരം 7.30ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിലായിരുന്നു എം.എസ് ധോനി. ഒപ്പം സുരേഷ് റെയ്നയുമുണ്ടായിരുന്നു. ധോനിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ റെയ്നയും ക്രിക്കറ്റ് മതിയാക്കുകയാണെന്ന് അറിയിച്ചു. ധോനിക്കൊപ്പം ഞാനും ചേരുന്നു എന്ന കുറിപ്പോടെയായിരുന്നു റെയ്നയുടെ പോസ്റ്റ്.


2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്. ഇതിനിടെ ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടി.


രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽനിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.


350 ഏകദിനങ്ങളിൽനിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെ‍ഞ്ചുറിയും 73 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി. ഇന്നും ഏകദിനത്തിലെ ‘ബെസ്റ്റ് ഫിനിഷർ’ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി. 98 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.60 റൺ ശരാശരിയിൽ 1617 റൺസും ധോണി നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളുമുണ്ട്. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.


ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. 33 കാരനായ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന താനും ധോണിയുടെ യാത്രയ്ക്കൊപ്പം ചേരുകയാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ധോണിക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം ഇന്‍സ്റ്റാഗ്രാമിലൂടെ റെയ്നയും ആരാധകരെ അറിയിച്ചു.

2018 ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് റെയ്ന അവസാനമായി ഇന്ത്യന്‍ ക്യാപ് അണിഞ്ഞത്. 2005 ജൂലായില്‍ ദംബുള്ളയില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു റെയ്നയുടെ അരങ്ങേറ്റം, 2006 ഡിസംബറില്‍ റെയ്ന ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി-20 യിലും ഇന്ത്യന്‍ നിരയില്‍ ഇറങ്ങി.

ReadAlso:

KCL SEASON 3: പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കെ.സി.എൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68


നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2010 ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ടെസ്റ്റില്‍ റെയ്ന അരങ്ങേറിയത്. 18 ടെസ്റ്റുകളില്‍ നിന്ന് റെയ്ന 768 റണ്‍സ് സ്വന്തമാക്കി,226 ഏകദിന മത്സരങ്ങളില്‍ നിന്ന് 5615 റണ്‍സ് റെയ്ന നേടി, 78 ടി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സും നേടി,ധോണിയുടെ കീഴില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ്‌ നേടിയപ്പോള്‍ ടീമില്‍ റെയ്നയും ഉണ്ടായിരുന്നു,

ധോണിയും റെയ്നയും ഐപിഎല്ലില്‍ ചെന്നൈ സുപ്പര്‍ കിംഗ്‌സിനായി കളത്തിലിറങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇ ലാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക,അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്നയും ധോണിയുടെ പാത പിന്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Latest News

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies