ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെന്ന ഖ്യാതി അമേരിക്കക്ക് സ്വന്തം. വെറും ജനാധിപത്യമല്ല ഉദാര ജനാധിപത്യം. കൊട്ടിഘോഷിക്കപ്പെടുമ്പോലെ അമേരിക്കൻ ജനാധിപത്യം ഉദാരമാണോയെന്നത് ചോദ്യചിഹ്നം. പ്രവർത്തിപഥത്തിൽ ഉദാരതയുടെ തരിമ്പും പ്രകടിപ്പിക്കപ്പെടുന്നില്ലെന്നതിന് നിരവധി ഉദാഹരണങ്ങൾ. വംശവെറിയുടെ അകമ്പടിയാലാണ് അമേരിക്കൻ ജനാധിപത്യത്തിൻ്റെ ഉദാരത. ഉന്നത അധികാര മണ്ഡലത്തിലിടം നേടാൻ ശ്രമിക്കുന്ന വനിതകൾക്കെതിരെയുള്ള പ്രചരണവും അമേരിക്കൻ ഉദാര ജനാധിപത്യത്തിൻ്റെ കൂട്ടാളി. ട്രംപ് – ഹിലരി പ്രസിഡൻ്റ് തെരഞ്ഞെടുപ്പു പ്രചരണ വേളയിലിതേറെ പ്രകടവുമായി- പ്രത്യേകിച്ചും സോഷ്യൽ മീഡീയകളിൽ. അതേ തന്ത്രങ്ങൾ ഡമോക്രാറ്റ് വൈസ് പ്രസിസഡൻ്റ് സ്ഥാനാർത്ഥി കമലഹാരിസിനെതിരെ ട്രംപ് പാളയത്തിൽ പാകപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാൻ പക്ഷേ ഹാരിസ് അനുകൂല വനിതാ കൂട്ടായ്മകൾ സൈബർ യുദ്ധത്തിനൊരുങ്ങുന്നുവെന്നാണ് വാർത്തകളിൽ തെളിയുന്നത്.
ലിംഗഭേദ മനോഭാവത്തെ അടിസ്ഥാനമാക്കി യുഎസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെയുള്ള പ്രചരണങ്ങളെ നേരിടുവാൻ വനിതാ സംഘങ്ങൾ ഒരുങ്ങികഴിഞ്ഞു. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കെതിരായ ആരോപണങ്ങളെ ചെറുത്തുതോല്പിക്കുവാൻ ഹാരിസ് അനുകൂല ഗ്രൂപ്പുകൾ ‘യുദ്ധമുറി’ സൃഷ്ടിച്ചതായി അൽ-ജസീറ റിപ്പോർട്ട്.
സ്ത്രീകൾ അമിതമായി വൈകാരികമാണ്. ദുർബ്ബലരാണ് യോഗ്യതയില്ലാത്തവരാണ്. ഇത്തരം സ്ത്രീ വിരുദ്ധ നിലപാടുകൾക്കൊപ്പം സ്ത്രീകളുടെ രൂപഭാവവും പെരുമാറ്റവും വിമർശിക്കപ്പെടുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിത്യസ്തരാണ് പുരുഷന്മാരെന്ന നിലപാട് അംഗീകരിച്ചു നൽകാൻ യുഎസ് സെനറ്ററും ഡമോക്രാറ്റ് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾ തയ്യാറല്ല.
ലിംഗപരമായ പരാമർശങ്ങളും തെറ്റായ വിവരങ്ങളുമടങ്ങിയ ക്രൂരമായ ആക്രമണങ്ങളാണ് ഹാരിസനെതിരെ സൈബറിടങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. ആഗസ്ത് 11 ന് ഡെമോക്രാറ്റിക് നോമിനിയുടെ പ്രഖ്യാപനത്തിന് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹാരിസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിച്ചിപ്പിക്കപ്പെട്ടിരുന്നു. ഹാരിസ് ബയ്ഡനെ വംശീയവാദിയെന്ന് വിളിച്ചതായും അവർക്ക് പ്രസിഡന്റാകാൻ യോഗ്യതയില്ലെന്നുമുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡീയിൽ പ്രത്യക്ഷപ്പെട്ടത്.
Now that we know Senator Kamala Harris will be Biden’s running mate, the media must be prepared to report the election without relying on sexist, racist tropes.
Here’s our guide on how the media can #GetItRight: https://t.co/nOqMkMI1BX pic.twitter.com/3soV1VRV93
— UltraViolet (@UltraViolet)
August 11, 2020
കമലക്കെതിരെയുള്ള ഇത്തര അപവാദ പ്രചരണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പിൽ ജോ ബയ്ഡൻ സെനറ്റർ കമല ഹാരിസിനെ തന്റെ വൈസ് പ്രസിഡൻ്റായി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്കു മുമ്പുതന്നെ വനിതാ ഗ്രൂപ്പുകൾ സ്വന്തമായി പ്രചാരണത്തിന് തയ്യാറെടുപ്പു നടത്തിയിരുന്നു.
2016 ൽ ഹിലരി ക്ലിന്റൺ – ട്രംപ് പ്രസിഡൻ്റ് തെെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ഹിലരിക്കെതിരെ ലിംഗപരമായ പ്രചരണങ്ങളിൽ ട്രംപ് അനുഭാവികൾ ബോധപൂർവ്വം പ്രത്യേകം ഊന്നൽ നൽകിയിരുന്നു. ഈയൊരു അനുഭവമാണ് ഹാരിസ് അനുകൂല സംഘങ്ങളെ അത്തരം പ്രചരണങ്ങളുടെ മുനയൊടിക്കുവാൻ കാലേക്കൂട്ടിയുള്ള തയ്യാറെടുപ്പിന് പ്രേരിപ്പിച്ചത്.
“ഇത്തവണ ഞങ്ങൾ ട്രമ്പ് സംഘ ലിംഗപര പ്രചരണ പാറ്റേണുകൾ മനസിലാക്കുന്നു. ഇത്തവണ അത്തരം പാറ്റേണുകളെ മറികടക്കുവാനുള്ള സംഘടനാ ശേഷി ഞങ്ങൾക്കുണ്ട്”, വനിതാ അഭിഭാഷക ഗ്രൂപ്പായ അൾട്രാവയലറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാനു തോമസ് പറയുന്നു. കളർ ഓഫ് ചേഞ്ച് പിഎസി, ആസൂത്രിത രക്ഷാകർതൃ വോട്ടുകൾ, വനിതാ മാർച്ച് എന്നീ ഗ്രൂപ്പുകളുമായ് ചേർന്ന് അൾട്രാവയലറ്റ് ഗ്രൂപ്പ് മാധ്യമങ്ങൾക്കായി 32 പേജുള്ള ഗൈഡ് പുറത്തിറക്കി. ഡെമോക്രാറ്റുകളാണ് ഗ്രൂപ്പുകളെ നയിക്കുന്നത്. അവരുടെ ശ്രമങ്ങൾക്ക് പക്ഷേ പക്ഷപാതരഹിത ഗ്രൂപ്പുകളും ചില റിപ്പബ്ലിക്കൻമാരും പിന്തുണ നൽകുന്നുവെന്നത് ശ്രദ്ധേയം.
രണ്ട് പാർട്ടികളിലെയും സ്ത്രീകൾക്കെതിരായ പക്ഷപാതവും തെറ്റായ വിവരങ്ങൾക്കുമെതിരെ യുദ്ധമുറിയിൽ നിന്ന് ശബ്ദമുയരും – തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരെ പോരാടുന്ന ടൈംസ് അപ്പ് നൗ സിഇഒ ടിന ടെൻ പറയുന്നു.
ഓൺലൈനിലെ തെറ്റായ പ്രചരണങ്ങൾ വേദനിപ്പിക്കുക മാത്രമല്ല സ്ത്രീകളെ അധികാരത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഓൺലൈൻ ഭീഷണികളിൽ നിന്നുള്ള വൃത്തികെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ കേന്ദ്രമായിരിക്കും ബെയ്ഡന്റെ പങ്കാളി. ഇത് ക്രൂരമായിരിക്കും. കാരണം ഈ പ്ലാറ്റ്ഫോമുകൾ അജ്ഞാതമായ കാര്യങ്ങൾ ചെയ്യാൻ അജ്ഞാതമായാളുകളെ അനുവദിക്കുന്നു – മുൻ ന്യൂജേഴ്‌സി ഗവർണറും റിപ്പബ്ലിക്കനുമായ ക്രിസ്റ്റിൻ ടോഡ് വിറ്റ്മാൻ പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ ആദ്യത്തെ ബ്ലാക്ക് വൈസ് പ്രസിഡന്റായിരിക്കും ഹാരിസ്. അമ്മ ഇന്ത്യക്കാരി. അച്ഛൻ ജമൈക്കൻ. ഇതാകട്ടെ ലിംഗപരം മാത്രമല്ല, വംശീയ വ്യാഖ്യാനവും കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയുള്ള പ്രചരണത്തിലിടം പിടിക്കും.