സുഹാസ്, ചാന്ദ്‌നി ചൗധരി എന്നിവര്‍ നായികാനായകന്‍മായി എത്തുന്ന പുതിയ തെലുങ്ക് ചിത്രം കളര്‍ ഫോട്ടോ യുടെ ടീസര്‍ പുറത്തിറങ്ങി. പ്രണയവും വര്‍ണവിവേചനവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സുഹാസ് നായകനായി എത്തുന്ന ആദ്യ ചിത്രമാണ് കളര്‍ ഫോട്ടോ. ദൊച്ചേ, മജിലി, ഡിയര്‍ കോംറേഡ്, ഉമ മഹേശ്വര ഉഗ്ര രൂപസ്യ തുടങ്ങിയ ചിത്രങ്ങളില്‍ സുഹാസ് അഭിനയിച്ചിട്ടുണ്ട്. സന്ദീപ് രാജ് ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കാല ഭൈരവയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.