അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരായ്ക്ക് വന്‍ വരവേല്‍പ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദില്‍ ബേചാരായെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍. സിനിമയിലെ നായകന്റെ വിയോഗവും യഥാര്‍ഥ ജീവതത്തിലെ സുശാന്തിന്റെ വേര്‍പാടുമൊക്കെ ആരാധകര്‍ക്ക് ഒന്നായി തോന്നുന്ന അവസ്ഥയിലൂടെയാണ് പല പ്രേക്ഷകരും കടന്നു പോകുന്നത്.
പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. 2014ല്‍ ഹോളിവുഡിലും ഇതേ കഥ സിനിമയായി ഇറങ്ങിയിട്ടുണ്ട്. ദില്‍ ബേചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാല്‍ എ.ആര്‍ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.