തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മികച്ച അക്കാദമിക് പഠനം ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ,ഗവേഷണ വിദ്യാര്‍ത്ഥികളായ നൂറു പേര്‍ക്കാണ് ഫേലോഷിപ്പിന്റെ ഗുണം ലഭിക്കുക. ടീച്ചിങ്ങ് ആന്‍ഡ് റിസേര്‍ച്ച് ഫോര്‍ ഇന്റലെക്ച്ചര്‍ പര്‍സ്യൂട്ട് (ട്രിപ്പ്) ഫെലോഷിപ്പിന്റെ കാലയളവ് രണ്ട് വര്‍ഷമാണ്.ട്രിപ്പ് ഫെലൊഷിപ്പ് പദ്ധതി വിദ്യാര്‍ത്ഥികളുടെ അക്കാദമിക,ഗവേഷണ കഴിവ്, അദ്ധ്യാപന നൈപുണ്യം, ബൗധിക കഴിവ് എന്നിവ വികസിപ്പിക്കുന്നതിന് സഹായിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ പ്രോഗ്രാം ആരംഭിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഫൊലോഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. തീസിസ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പരിഗണിക്കും.ട്രിപ്പ് ഫെലോഷിപ്പ് ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാനവര്‍ഷ പിജി വിഭാഗത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ കണ്ടെത്തുന്നതിന് വഴിയൊരുക്കുമെന്ന് യൂണിവേഴ്‌സിറ്റി ഫൗണ്ടിംഗ് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി രാജ്കുമാര്‍ അഭിപ്രായപ്പെട്ടു. കോവിഡ് 19 പശ്ചാത്തലത്തില്‍ ജെജിയു വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പദ്ധതിക്കാണ് യൂണിവേഴ്‌സിറ്റി തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ബിരുദതലത്തില്‍ ഗവേഷണത്തില്‍ തത്പരായവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രിപ്പ് സ്‌കോളര്‍ഷിപ്പ് ( ഗ്രാജുവേറ്റ് റിസേര്‍ച്ച് ഇമ്മേര്‍ഷന്‍ പ്രോഗ്രാം) പ്രഖ്യാപിച്ചിരുന്നു. മികച്ച നൂറ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇത്തരത്തില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് 200 സ്‌കോളര്‍ഷിപ്പാണ് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചത്.