തെലുങ്ക് നടിയും അര്‍ജുന്റെ മകളുമായ ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ.
അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും നേരത്തെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ചിരഞ്ജീവിയുടെയും ധ്രുവിന്റെയും അമ്മാവനാണ് അര്ജുന്.