കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 13 പേര് ഹോം ക്വാറന്റീനിലും ഒരാള്‍ ക്വാറന്റീന് കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര് വിദേശത്തു നിന്നും മൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര് പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്.
ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായി. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 27, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -24, മുട്ടമ്പലം ഗവണ്മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.