Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കൂർക്കംവലി ഒരു വലിയ പ്രശ്നമാണോ? പരിഹരിക്കാം…

Ruhasina J R by Ruhasina J R
Jul 4, 2020, 07:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെയ്യുന്ന ആൾക്ക് ശല്യമില്ലാത്തതും എന്നാൽ അടുത്തിരിക്കുന്നവർക്ക് ഏറ്റവും അസഹനീയമായതുമായ ഒരു സംഗതി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. കൂർക്കംവലി! അടുത്ത് കിടക്കുന്ന ആളുടെയോ അല്ലെങ്കിൽ ഒരേ മുറി പങ്കിടുന്നവരുടെയോ കൂർക്കംവലി കാരണം നമ്മുടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇനി തിരിച്ചും സംഭവിക്കാം. നിങ്ങളുടെ കൂർക്കംവലി മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടോ? രണ്ടായാലും കൂർക്കംവലി ഒരു പ്രശ്നക്കാരൻ തന്നെയാണ്.

എന്തുകൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നത്?

ലളിതമായി പറഞ്ഞാൽ ഉറങ്ങുമ്പോൾ ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് ഈ കൂർക്കംവലി ഉണ്ടാകുന്നത്. ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും.

കൂർക്കംവലി ഇല്ലാതാകണമെങ്കിൽ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം. ശ്വാസം പുറത്തേയ്ക്ക് പോകുമ്പോഴും തടസ്സങ്ങൾ പാടില്ല.

മലർന്ന് കിടന്ന് ഉറങ്ങുന്നവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. ഈ രീതിയിൽ ഉറങ്ങുമ്പോൾ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസതടസ്സം ഉണ്ടാകുന്നു.

കൂർക്കം വലിക്കുന്നവരുടെ തല ചെരിച്ച് വെച്ചാൽ മതി എന്നൊക്കെ പലരും പറയാറില്ലേ? നാവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം തൽക്കാലത്തേക്കെങ്കിലും അകറ്റാനാണിത്. കൂർക്കംവലിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ കേൾക്കുമ്പോൾ പലർക്കും ചിരി വരും. പീപ്പിയിൽ നിന്ന് പുറപ്പെടുന്ന ശബ്ദം മുതൽ പാറയിൽ ചിരട്ടയിട്ട് ഉരസുന്ന ശബ്ദം വരെ പുറപ്പെടാറുണ്ട്.

കഴുത്തിന് നല്ല വണ്ണമുള്ളവർ, മൂക്കിൽ ദശ വളരുന്നവർ, ശ്വാസനാളിയിലും അന്നനാളത്തിലും മുഴയുള്ളവർ, തൈറോയ്ഡ് പ്രശ്നമുള്ളവർ, അമിതവണ്ണമുള്ളവർ, മലബന്ധമുളളവർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നം ഉള്ളവർ, അമിതമായി ഭക്ഷണം കഴിച്ചവർ എന്നിവർക്കൊക്കെ കൂർക്കംവലി സാധ്യത കൂടുതലാണ്.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ഏതാണ്ട് 70 ശതമാനം ആളുകളും പല പ്രായത്തിലായി കൂർക്കം വലിക്കാറുണ്ട്. എന്നാൽ കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്.

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിലും കൂർക്കംവലി കുറവാണ്.

കൂർക്കംവലിയെ പിടിച്ച് കെട്ടാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?

ചിൻ സ്ട്രാപ്പ് ഉപയോഗിക്കാം

മൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. ഇത് പരിഹരിക്കാനായി രൂപകൽപന ചെയ്ത ബെൽറ്റ് പോലെയുള്ള ഒരു വസ്തുവാണ് ചിൻ സ്ട്രാപ്പ്.

കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തിൽ സഹായിക്കാൻ ചിൻ സ്ട്രാപ്പുകൾ പ്രത്യേക പങ്ക് വഹിക്കുന്നു. ഉറങ്ങുമ്പോൾ ധരിക്കുകയേ വേണ്ടൂ… പാർശ്വഫലങ്ങളൊന്നും ഇല്ല താനും.


അമിത വണ്ണം കുറയ്ക്കുക

കൂർക്കംവലിയും തടിയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. വണ്ണം കൂടിയവരിൽ ഇടുങ്ങിയ കഴുത്ത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരക്കാരിൽ കൂർക്കംവലിയും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വണ്ണം കുറച്ചാൽ ഒരു പരിധിവരെ കൂർക്കം വലിയ്ക്ക് പരിഹാരം കണ്ടെത്താം.

ജലദോഷവും മൂക്കടപ്പും ഇല്ലെന്ന് ഉറപ്പാക്കുക

വിട്ടുമാറാത്ത മൂക്കടപ്പും ജലദോഷവും കഫക്കെട്ടും ഉള്ളവരിൽ കൂർക്കംവലിയും ഉണ്ടാകും. അതുകൊണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. നന്നായി ആവി പിടിക്കുന്നത് ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹായിക്കും.

മദ്യപാനവും പുകവലിയും വേണ്ട

കൂർക്കംവലിയും മദ്യപാനവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. മദ്യപാനവും പുകവലിയും പതിവാക്കിയവരിൽ കൂര്ക്കംവലിയ്ക്കുള്ള സാധ്യതയും കൂടുതലാണത്രേ.

ഈ ശീലങ്ങൾ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഉറങ്ങുന്നതിന് ഏകദേശം നാല് മണിക്കൂർ മുമ്പെങ്കിലും പുകവലിച്ച് അവസാനിപ്പിച്ച ശേഷം ഉറങ്ങാൻ പോകുന്നതാണ് നല്ലത്. മദ്യപിക്കുന്ന ശീലമുള്ളവർ ആഴ്ചയിൽ രണ്ട് ദിവസമായി കുറയ്ക്കുക.


മലർന്ന് കിടന്ന് ഉറങ്ങാതിരിക്കുക

മലർന്ന് കിടന്ന് ഉറങ്ങുന്ന ശീലമുള്ളവരിൽ കൂർക്കംവലി കൂടുതലാണ്. അതിനാൽ ഈ രീതിയിൽ കിടക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. പുറകുവശത്ത് പോക്കറ്റ് ഉള്ള പാന്റ്സോ വസ്ത്രമോ ധരിച്ച് അതിനുള്ളിൽ ഒരു ചെറിയ ബോൾ ഇടുക. ഇങ്ങനെ ഉറങ്ങാൻ പോകുക.

മലർന്ന് കിടക്കാനുള്ള പ്രവണത ഉണ്ടാകുമ്പോൾ ഈ ബോൾ സ്വാഭാവികമായും അടിയിലാകുകയും മലർന്ന് കിടക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. പതിയെ വശങ്ങളിലേക്ക് ചെരിഞ്ഞ് ഉറങ്ങും. ഈ വിദ്യ ഒന്നോ രണ്ടോ ആഴ്ച പരീക്ഷിച്ചാൽ സ്വാഭാവികമായും മലർന്ന് കിടന്ന് ഉറങ്ങുന്ന ശീലം മാറ്റിയെടുക്കാവുന്നതാണ്.

ആഹാരം ശ്രദ്ധിക്കുക

കൂർക്കം വലിയ്ക്കുന്നവർ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായി ഭക്ഷണം കഴിക്കുക. വയറ് നിറച്ച് കുത്തിക്കേറ്റി കഴിച്ച ശേഷം ഉറങ്ങാൻ പോയാൽ കൂർക്കംവലിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്.

ചിട്ടയായ വ്യായാമം ശീലിക്കുക

എല്ലാ ദിവസവും പതിവായി വ്യായാമം ചെയ്യുന്നത് മുടക്കേണ്ട. വ്യായാമം ശീലമാക്കിയാൽ ശരീരഭാരം താനേ കുറയും. കഴുത്തിലെ പേശികൾക്ക് ആയാസം ലഭിക്കുന്നത് പോലെയുള്ള വ്യായാമങ്ങൾ പരിശീലിക്കാം. ഇത് കൂർക്കംവലി അകറ്റാൻ സഹായിക്കും.

Latest News

സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവർ സ്ത്രീ സുരക്ഷാ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു

ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല, സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ നടപ്പിലാവൂ: പിണറായി വിജയൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ വൻ പ്രതിസന്ധി; ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്‌തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies