ടെഹ്റാന്‍: ഇറാന്‍ ടെഹ്റാനിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 15 സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ടെഹ്റാനിലെ സിന അത്ഹര്‍ ക്ലിനിക്കിലാണ് അപകടമുണ്ടായത്.
ഓക്സിജന്‍ സിലണ്ടറില്‍ നിന്നും ഗാസ് ലീക്ക് ചെയ്തതാണ് സ്ഫോടനത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
(ചിത്രം: ദി ഇന്ത്യന്‍ എക്‌സ്പ്രസ്)