ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 2846 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പാകിസ്ഥാനിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 209,337 ആയി വര്‍ധിച്ചതായി പാകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 118 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 4304 ആയി ഉയര്‍ന്നു.81,985 പേര്‍ക്കാണ് സിന്ധ് പ്രവിശ്യയില്‍ രോഗം ബാധിച്ചത്. തൊട്ടുപിന്നില്‍ പഞ്ചാബാണ്. ഇവിടെ 75,501 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാക് അധീന കാശ്മീരില്‍ 1065 പേര്‍ക്ക് രോഗം ബാധിച്ചതായും പാകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.