അബുദാബി: യുഎഇയില്‍ പുതുതായി 392 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 44925 ആയി. ഒരാളാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യുഎഇയില്‍ ആകെ മരണസംഖ്യ 302 ആയി. കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഏഴുപേര്‍ കൂടി മരിച്ചത്തോടെ ആകെ മരണ സംഖ്യ 326 ആയി.
യുഎഇയിൽ 661 പേര്‍ രോഗമുക്തരായി. രാജ്യത്താകെ 48,000 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തരായവരുടെ എണ്ണം 32415 ആയി ഉയര്‍ന്നു.
കുവൈത്തിൽ 231 സ്വദേശികള്‍ അടക്കം 505 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 39650 ആയി. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍: ഫര്‍വ്വാനിയ 142, അഹമദി 132, ഹവല്ലി 54, കേപിറ്റല്‍ 46, ജഹറ 131. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: ഫര്‍വ്വാനിയ 57, നസീം 28, സഅദ് അബ്ദുല്ല 16, ജിലീബ് 18, അബ്ദലി 22, ഫിര്‍ദൗസ് 18.
ഇന്ന് 514 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 31240 ആയി. ആകെ 8084 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 186 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.