തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരിനിന്നതിന് പതിനാല്കാരന് ക്രൂര മർദ്ദനം. ബിജെപി കാലടി ഏരിയ വൈസ് പ്രസിഡൻ്റായ സതീശനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.
സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
സംഭവത്തില്‍ ഫോർട്ട് പൊലീസ് സ്വമേധയാ കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി.സംഭവത്തിൽ ഇതുവരെ പരാതിനൽകിയിട്ടില്ല.
സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.