കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയുടെ കൈ ഇറച്ചി അരക്കൽ യന്ത്രത്തിൽ കുടുങ്ങി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രശ്നം കൈകാര്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലിക്കിടെ വീട്ടുജോലിക്കാരിയുടെ കൈ ഇറച്ചി അരക്കൽ യന്ത്രത്തിൽ അകപ്പെടുകയായിരുന്നു. അഗ്നിശമന സേന യുവതിയെ രക്ഷിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















