ബർലിൻ ∙ ജർമനിയിൽ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകർച്ചയിലേയ്ക്കു നയിക്കുന്നതായി മുൻനിര ജർമൻ കമ്പനികൾ ഭയപ്പെടുന്നു. വ്യാവസായിക ഉൽപ്പാദനം, പ്ലാന്റ് എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനീയറിങ്, ഓട്ടോമോട്ടീവ് വ്യവസായം എന്നീ മേഖലകളിലെ വൻകിട കമ്പനികളും, ഇടത്തരം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ കുറവ് അനുഭവിക്കുകയാണ്. ഇവിടെയുള്ള യുവജനങ്ങളിൽ സാങ്കേതിക വിദ്യ പഠിക്കുന്നവർ കുറവാണന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു.
2012 മുതൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 32 ശതമാനവും ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ 28 ശതമാനവും ഇലക്ട്രിക്കൽ എൻജിനീയറിങ്, ഐടി എന്നിവയിൽ 23 ശതമാനവും വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്ന സ്ഥിതിയാണുള്ളത്. അതേസമയം ഇതേ കാലയളവിൽ സോഷ്യൽ വർക്കിലും സൈക്കോളജിയിലും ഒന്നാം വർഷ വിദ്യാർഥികളുടെ എണ്ണം 30 ശതമാനം വർധിച്ചു
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലും ഒന്നാം വർഷ വിദ്യാർഥികളുടെ എണ്ണം കുത്തനെ കുറയുന്നതിൽ വളരെ ആശങ്കാകുലരാണന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ പറഞ്ഞു. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവമാണ് കമ്പനികളുടെ പ്രധാന പ്രശ്നം. വിതരണക്കാർക്കിടയിലും ഫോക്സ് വാഗൻ പോലുള്ള കാർ നിർമ്മാതാക്കൾക്കിടയിലും വിദഗ്ധ തൊഴിലാളികളുടെ കുറവ് ശ്രദ്ധേയമാണ്. ക്രാഫ്റ്റ് മേഖലയിലും സ്പെഷ്യലിസ്ററുകളുടെ കുറവ് പ്രകടമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ