ബർലിൻ ∙ സ്വീഡനിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന രണ്ടു പേരെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പ്രവർത്തകരനാണെന്നാണ് സംശിക്കുന്നത്. സ്വീഡിഷ് പാർലമെൻറായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. തുരിംഗിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും അഫ്ഗാനിസ്ഥാൻ പൗരൻമാരാണ്. സ്വീഡനിൽ ഖുറാൻ കത്തിച്ച പ്രതിഷേധ പ്രകടനങ്ങൾക്ക് പ്രതികാരമെന്നോണമാണ് ഇവർ പാർലമെൻറ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.
സ്റ്റോക്ക്ഹോമിൽ സ്ഥിതിചെയ്യുന്ന പാർലമെൻറ് വളപ്പിൽ കടന്ന് ആക്രമണം നടത്തി പൊലീസ് ഉദ്യോഗസ്ഥരെയും പൊതു ജനങ്ങളെയും കൊല്ലുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വീഡനിൽ പ്രക്ഷോഭകർ ഖുറാൻ കത്തിച്ചതിനു പിന്നാലെ 2023ലാണ് ഇസ്ലാമിക് സ്റേററ്റ് ഇവരെ ആക്രമണ ദൗത്യം ഏൽപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പദ്ധതി തയാറാക്കാൻ ജർമനിയിലെത്തിയ ഇബ്രാഹിം, രമിൻ എന്നീ ഭീകരർ രണ്ടായിരം യൂറോയുടെ സംഭാവനയും ഇതിനകം ശേഖരിച്ചുകഴിഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ