ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യം 6 മണിക്കൂർ കൃത്യമായ ഉറക്കമാണ്. എന്നാൽ പലർക്കും രാത്രി 2 മണിയായാലും ഉറക്കം വരാറില്ല. ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് പലവിധത്തിലുള്ള അസുഖങ്ങൾക്കും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ക്ഷീണം,ഒന്നും ചെയ്യാൻ തോന്നുന്നില്ല, പെട്ടന്ന് ദേഷ്യം വരുക തുടങ്ങിയവയെല്ലാം ഉറക്കത്തിന്റെ അപര്യാപ്തത മൂലം സംഭവിക്കാനിടയുണ്ട്. എന്നാൽ ഉറക്കം നന്നായി ലഭിക്കാത്തതിന് ചില ഭക്ഷണങ്ങൾ കൂടി കാരണമാകും. കിടക്കുന്നതിനു മുൻപ് ഇവ കഴിച്ചാൽ ഉറക്കമില്ലായ്മയുണ്ടാകുമെന്ന് ഉറപ്പാണ്.
ഉറക്കത്തിനു തടസ്സമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാം?
ചായ, കാപ്പി
ചായ, കാപ്പി തുടങ്ങിയവ ഉറക്കത്തിനു മുൻപ് കുടിച്ചാൽ ഇവ ഉറക്കത്തിനെ തടസ്സപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തെ കുറച്ച ഊർജ്ജസ്വലമായി വയ്ക്കും. ഇത് ഉറങ്ങുന്നതിനേക്കാളും, ഉണർന്നിരിക്കാനുള്ള ലക്ഷണമാകും കാണിക്കുന്നത്
സ്‌പൈസി ഫുഡ്
രാത്രയിൽ നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഒരുപാട് മസാല അടങ്ങിയവ ഡിന്നറിനു ഉൾപ്പെടുത്താതെയിരിക്കുക. ഇവ ദഹനക്കേട്, വയർ എരിച്ചിൽ എന്നിവ വരുന്നതിനു കാരണമാകും.
മദ്യം
പൊതുവേ മദ്യം നല്ലതു പോലെ ഉറങ്ങാൻ സാധിക്കുമെന്ന വിചാരമുണ്ടെങ്കിൽ തെറ്റി. തുടർച്ചയായുള്ള മദ്യത്തിന്റെ ഉപയോഗം ഉറക്കത്തിന്റെ സൈക്കിളിനെ നശിപ്പിക്കും. മദ്യം കുടിക്കുന്നതിനു പകരം കാഫീൻ അടങ്ങിയിട്ടില്ലാത്ത ഹെർബൽ ചായകൾ ഉപയോഗിക്കുക
ഹെവി ഫുഡ്
അത്താഴത്തിനെപ്പോഴും ലളിതമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത് ദഹനത്തിന് ബാധിക്കും
മധുരമുള്ള ഭക്ഷണങ്ങൾ
ഡിന്നറിനോ, ലഞ്ചിനൊ ശേഷം എന്തെങ്കിലും മധുരം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ കിടക്കുന്നതിനു മുൻപ് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഷുഗർ വർധിക്കാൻ കാരണമാകും
കിടക്കുന്നതിനു മുൻപ് ലളിതമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുവാൻ ശ്രമിക്കുക. ഇത് സമീകൃത ആഹാരമായിരിക്കുവാനും ശ്രദ്ധ വേണം