ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയത് 8 വനിതകൾ മാത്രം. സംസ്ഥാനത്തിന രൂപീകരണത്തിന് മുമ്പ് ലോക്സഭയിൽ എത്തിയ വനിത തിരു–കൊച്ചിയിൽ നിന്നും കേരളത്തിൽ നിന്നുമായി ആനി മസ്‌ക്രീൻ (1952-57). തിരുവനന്തപുരത്ത് സ്വതന്ത്രയായി മത്സരിച്ചായിരുന്നു വിജയം. തോൽപ്പിച്ചതാവട്ടെ തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രിയും ആയിരുന്നു പറവൂർ ടി.കെ എന്നറിയപ്പെട്ടിരുന്ന പറവൂർ ടി.കെ.നാരായണപിള്ളയെ ചെറുന്നു.
കേരള രൂപീകരണത്തിന് തിരു-കൊച്ചിയിൽ നിന്നും മലബാറിൽ നിന്നുമായി ലോക്‌സഭയിലേക്ക് ആകെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 168 ആണ്. അതായത് പുരോഗോമനമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാ അംഗങ്ങളിൽ വനിതാ പ്രാതിനിത്യം വെറും 5.35 ശതമാനമാണെന്ന് സാരം.
കേരള രൂപീകരണത്തിന് ശേഷം ലോക്സഭയിൽ എത്തിയ വനിതകൾ
- സുശീലാ ഗോപാലൻ (1967-70, 1980-84, 1991-96)
- ഭാർഗവി തങ്കപ്പൻ (1971-77)
- സാവിത്രി ലക്ഷ്‌മണൻ (1989-91, 1991-96)
- എ.കെ. പ്രേമജം (1998-99, 1999-2004)
- പി. സതീദേവി (2004-09),
- സി.എസ്. സുജാത (2004-09)
- പി.കെ. ശ്രീമതി (2014–19)
- രമ്യ ഹരിദാസ് (2019 –) (1948-50)
നിലവിൽ കേരളത്തെത്തെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും ആലത്തൂർ എംപി രമ്യ ഹരിദാസ് മാത്രമാണുള്ളത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വനിത മാത്രമാണ് രമ്യ. സാവിത്രി ലക്ഷ്‌മണനാണ് ആദ്യ വനിത. 1989 ലും 1991ലും കോൺഗ്രസ് സ്ഥാനാർത്ഥിയായി മുകുന്ദപുരം മണ്ഡലത്തെ പ്രതിനിധികരിച്ച് അവർ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച രണ്ടാമത്തെ വനിതയും രമ്യ തന്നെ. അടൂരിൽ നിന്നും 1971 ൽ വിജയിച്ച സിപിഐയുടെ ഭാർഗവി തങ്കപ്പനാണ് ആദ്യ വനിത.
1991ലും 2004ലും രണ്ടുപേർ വീതം വിജയിച്ചതാണ് കേരളത്തിലെ മികച്ച വനിതാ റെക്കോർഡ്. 1991 ൽ കോൺഗ്രസിലെ സാവിത്രി ലക്ഷ്മണനും സിപിഎമ്മിലെ സുശീലാഗോപാലനുമാണ് അന്ന് ലോക്‌സഭിയിലേക്ക് വിജയിച്ചത്. 2004ൽ രണ്ട് സിപിഎം പ്രതിനിധികളായിരുന്നു ലോക്സഭ കത്. വടകരയിൽ നിന്നും പി. സതീദേവിയും മാവേലിക്കര നിന്നും സി. എസ്. സുജാതയുമാണ് വിജയിച്ചത്.
6 ലോക്‌സഭകളിൽ കേരളത്തിന് വനിതാപ്രാതിനിധ്യ മില്ലായിരുന്നു. കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് നിന്നും നിന്നും വനിതകൾ ലോകസഭയിലേക്ക് ജയിക്കാനായില്ല. 1967 ലാണ് അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സിപിഎമ്മിലെ സുശീലാ ഗോപാലാണ് ഐക്യകേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ലോക്സഭാ എംപി.
1971ൽ അടൂർ മണ്ഡലത്തിൽ നിന്നും സിപിഐയുടെ ഭാർഗവി തങ്കപ്പൻ ലോകസഭയിലേക്ക് വിജയിച്ചു. 1980 ൽ സുശീലാ ഗോപാലൻ വീണ്ടും ലോക്സഭയിലേക്ക് വിജയിച്ചു. ഇത്തവണ ആലപ്പുഴ മണ്ഡലത്തിൽ നിന്നായിരുന്നു സുശീല കയിച്ചു കയറിയത്. 1998ലും 1999ലും 1998ലാണ് സിപിഎമ്മിലെ എ കെ. പ്രേമജം വടകരയിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ കണ്ണൂരിൽ നിന്നും സിപിഎമ്മിന്റെ പി.കെ ശ്രീമതിയാണ് പതിനഞ്ചാം ലോകസഭയിലേക്ക് വണ്ടി കയറിയ കേരളത്തിൽ നിന്നുള്ള ഏക വനിത.
രണ്ടു വനിതകളെ ജയിപ്പിച്ച (എകെ പ്രേമജം, പി.സതീദേവി ) ഒരേയൊരു മണ്ഡലമെന്ന ചരിത്രം വടകരയ്ക്കാണ്. എറ്റവും കൂടുതൽ തവണ ലോക്സഭയിലെത്തി യ വനിത എന്ന റെക്കോർഡ് സുശീലാ ഗോപാലനാണ്. അമ്പലപ്പുഴ, ആലപ്പുഴ, ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളുടെ പ്രതിനിധിയായിരുന്നു സുശീല.
നിലവിലെ ആലത്തൂർ എംപി രമ്യയുൾപ്പടെ 16 മലയാളി വനിതാ നേതാക്കളാണ് കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമായി ഇതുവരെ പാർലമെന്റിലെത്തിയത്. കെ. ഭാരതി ഉദയഭാനു (1954-58, 1958-64, ആദ്യംതിരു-കൊച്ചിയുടെ പ്രതിനിധിയായിരുന്നു. ദേവകി ഗോപിദാസ് (1962-68), ലീലാ ദാമോദരമേനോൻ (1974-80), ഡോ. ടി.എൻ. സീമ (2010 – 16) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തിയ വനിതകൾ.
ബിഹാറിൽ നിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്‌മി എൻ. മേനോൻ 1952 മുതൽ 1966 വരെ 14 വർഷം രാജ്യസഭാംഗമായിരുന്നു. കേന്ദ്രമന്ത്രിയായ (1957 – 66) ഏക മലയാളി വനിതയും ലക്ഷ്മി എം.മേനോൻ ആയിരുന്നു. പഴയ മദ്രാസ് സംസ്‌ഥാനം. അമ്മു സ്വാമിനാഥൻ മദ്രാസിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലും (1957-60) അംഗമായിരുന്നു. മദ്രാസ് സംസ്‌ഥാനത്തിൽ നിന്നും ഒന്നാം ലോക്‌സഭയിലും (1952-57) അവർ അംഗമായിരുന്നിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പ് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലും (1945-47) ഭരണഘടനാ നിർമ്മാണ സഭയിലും (1947-50) ഇടക്കാല പാർലമെന്റിലും (1950-52) അംഗമായിരുന്നു. ഇന്ത്യൻ പാർലമെന്റിന്റെ പരിണാമഘട്ടങ്ങളിൽ എല്ലാ സഭകളിലും അംഗമാകാൻ അവസരം ലഭിച്ച ഏക വനിതയും ഏക മലയാളിയും അമ്മു സ്വാമിനാഥനാണ്. മലബാർ പ്രദേശം ഉൾപ്പെട്ട പഴയ മദ്രാസ് സംസ്‌ഥാനത്തിന്റെ പ്രതിനിധിയായി ദാക്ഷായണി വേലായുധൻ കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ലിയിലും (1946-50) ഇടക്കാല പാർലമെന്റിലും (1950-52) അംഗമായിരുന്നു.