നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിലടക്കം പല കാര്യത്തിലും ഇന്ത്യ വളരെ പിന്നിലാണ് എന്ന് പുറത്ത് വന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. നരേന്ദ്ര മോദി മോദി അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പ് 2013 ൽ 111 ആം സ്ഥാനത്തായിരുന്ന ഇന്ത്യ ഓരോ വർഷവും പിന്നോട്ടേക്ക് കുതിച്ചു. 143രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 137 ( 2022) ആം സ്ഥാനത്ത് വരെയെത്തി. 2023 ൽ അത് അത് 126 ലേക്ക് അല്പം ഉയർന്നു. ഈ വർഷം പുറത്തു വന്ന പട്ടികയിൽ താഴേക്ക് പോയിട്ടില്ല എന്നതാണ് ആകെ ആശ്വാസം. കഴിഞ്ഞ വർഷത്തെ റാങ്ക് തന്നെ നിലനിർത്താനായി.
നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് മുമ്പുള്ള സ്ഥാനമായ 111 വലിയ മെച്ചമുള്ള സ്ഥാനമല്ലെങ്കിലും എന്തിനും ഏതിനും തൻ്റെ മുൻഗാമികളുമായിട്ടാണ് മോദിയും അദ്ദേഹത്തിൻ്റെ ഭക്തരും പല കാര്യങ്ങളും താരതമ്യം ചെയുന്നത്. അതുകൊണ്ടു മാത്രമാണ് മോദി അധികാരത്തിലെത്തുന്നതിന് മുമ്പുള്ള രാജ്യത്തിൻ്റെ സ്ഥാനം സൂചിപ്പിച്ചത്. 2012 മുതൽ ഐക്യരാഷ്ട്ര സഭയുടെ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ് വർര്‍ക്കാണു സന്തോഷസൂചിക പ്രസിദ്ധീകരിക്കുന്നത്.
വ്യക്തികളുടെ ജീവിത സംതൃപ്‌തി, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിച്ചുള്ള വ്യക്തികളുടെ സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചിക തയ്യാറാക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രമേ പട്ടികയിൽ മുന്നിലെത്താൻ കഴിയൂ. പറഞ്ഞ് വന്നത് മേൽ പറഞ്ഞ കാര്യങ്ങളിലൊന്നും വലിയ മെച്ചമോഗുണ പരമായ കാര്യമോ കൊണ്ടുവരാൻ കഴിയാത്തത് കൊണ്ടായിരിക്കുമല്ലോ താൻ അധികാരത്തിൽ എത്തുന്നതിന് തൊട്ടുമുമ്പുള്ള വർഷത്തെ ഒരു തവണ പ്ര പോലും മറികടക്കാൻ മോദിയുടെ കാലത്ത് കഴിയാതെ പോയത്.
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ ടിവിയിൽ ഒരു ദിവസം മിനിമം പത്ത് തവണയെങ്കും മോദിയുടെ ഗ്യാരൻ്റി കേട്ടാണല്ലോ നമ്മുടെ ഓരോ ദിനവും കുറച്ച് ദിവസങ്ങളായി കടന്നു പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹിക പിന്തുണയുമടക്കമുള്ള കാര്യങ്ങളിനിലവിൽ രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ വാർത്തകളാണല്ലോ ദിനംപ്രതി രാജ്യത്ത് നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തിലും ഭാഷയിലും വേഷത്തിലും മതത്തിലുമടക്കം വ്യക്തികേന്ദ്രീകൃതമായ ഓരോ കാര്യത്തിലും ഭരണകൂടവും അവരുടെ പിണിയാളുകകളും ഹിംസാത്മകമായി കടന്നുകയറിയ സമയം മോദിക്കാലത്തിന് മുമ്പ് ഉണ്ടായിട്ടില്ല. മോദി അഴിമതി തുടച്ചു നീക്കി എന്നതാണ് മറ്റൊരു അവകാശവാദം: കേന്ദ്ര ഭരണ പാർട്ടിതന്നെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായി സ്വീകരിച്ച ഇലക്ട്രൽ ബോണ്ടുകളുടെ സമയത്താണ് പുതിയ സന്തോഷസൂചികയും പുറത്ത് വന്നിരിക്കുന്നത്. അഴിമതി കൂടി പരിഗണിച്ചാണല്ലോ റിപ്പോർട്ട് തയാറാക്കുന്നതെന്ന് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നതാണ് എന്ന് ഇവിടെ വീണ്ടും ഓർമ്മപ്പെടുത്തുന്നു.
ഇന്ത്യയുടെ അയൽ രാജ്യങ്ങളെല്ലാം നിലവിൽ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ചൈന 60 ആം സ്ഥാനത്തും നേപ്പാൾ 93 ആം സ്ഥാനത്തും പാകിസ്താൻ 108 അം സ്ഥാനത്തും മ്യാൻമർ ( ബർമ്മ ) 1118 ആം സ്ഥാനത്തും ശ്രീലങ്ക 128 ആം സ്ഥാനത്തും ബംഗ്ലാദേശ് 129 ആം സ്ഥാനത്തുമാണ്. അയൽക്കാരിൽ ബംഗ്ലാദേശും ശ്രീലങ്കയും മാത്രമാണ് ഇന്ത്യക്ക് പിന്നിലെന്ന് സാരം.
തുടർച്ചയായി ഏഴാം വർഷവും ഫിൻലാൻഡ് ആണ് പട്ടികയിൽ ഒന്നാമത്. ഡെൻമാർക്ക്,ഐസ്ലാൻഡ്, ഇസ്രായേൽ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ന്യൂസിലാന്റ് എന്നിവയാണ് അദ്യ പത്ത് സ്ഥാനങ്ങളിൽ. താലീബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. കോംഗോ, സിയറ ലിയോൺ, ലെസോത്തോ, ലെബനൻ എന്നിവയാണ് അഫ്ഗാൻ കഴിഞ്ഞാൽ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യങ്ങൾ.
2012 ൽ പട്ടിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ച ശേഷം അദ്യമായി അമേരിക്കയും ജർമ്മനിയും ആദ്യ 20 രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നും പുറത്തായി. കഴിഞ്ഞ വർഷം 16 ആം സ്ഥാനത്തായിരുന്ന അമേരിക്ക ഈ വർഷം 23 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനഞ്ചാം സ്ഥാനത്തായിരുന്ന ജർമ്മനി 24 അം സ്ഥാനത്തായി. കോസ്റ്റാറിക്കയും കുവൈത്തും 12ഉം 13ഉം സ്ഥാനങ്ങളിൽ എത്തി ആദ്യ 20ൽ ഇടംപിടിച്ചു. യുഎഇ ( 22) സ്ഥാനത്തും സൗദി അറേബ്യ ( 28), സിംഗപ്പൂർ (30) ‘സ്ഥാനത്താണ്. ജപ്പാൻ ( 50 )ദക്ഷിണ കൊറിയ (51) എന്നിങ്ങനെയാണ്എഷ്യൻ രാജ്യങ്ങളുടെ സ്ഥാനം.