പതിനാറാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടിപ്പിൽ എൽഡിഎഫിന് വിജയിക്കാനായ ഏക സീറ്റായിരുന്നു ആലപ്പുഴ. സിപിഎമ്മിന് വേണ്ടി എ.എം.ആരിഫാണ് അന്ന് മണ്ഡലം നില നിർത്തി സംസ്ഥാനത്ത് മുന്നണിയുടെ അഭിമാനം കാത്തത്. 2019 മണ്ഡലത്തിൽ നടന്ന ഇഞ്ചോടിച്ച് മത്സരത്തിൽ 4,45,970 വോട്ടുകൾ നേടി 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫോട്ടോ ഫിനിഷിലാണ് അദ്ദേഹം ജയിച്ച് കയറിയത്.4,35,496 വോട്ടുകൾ നേടിയ യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാനെയാണ് ഇടതു സ്ഥാനാർത്ഥിയെയാണ് ആരിഫ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടിൻ്റെ 17.22% വോട്ടുകൾ സ്വന്തമാക്കി 187729 നേടി ബിജെപി സ്ഥാനാർത്ഥി കെ.എസ്.രാധാകൃൺ പാർട്ടിയുടെ മണ്ഡലത്തിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവച്ചു.
ഇക്കുറി കേരളത്തിലെ ഇടതുമുന്നണിയുടെ ഏക സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കണമെന്ന പിടിവാശിയിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാലിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായി രംഗത്തുള്ളത് ബിജെപിയുടെ വനിതാ മുഖവുമായ കെ.സി.വേണുഗോപാലാണ്. സിപിഎമ്മും ബിജെപിയും നേരത്തേ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യപിച്ച് പ്രചരണവും നേരത്തേ ആരംഭിച്ചു. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.സി.എത്തിയതോടെ മണ്ഡലത്തിൽ നടക്കുന്നത് വൻ അണിയറ നീക്കമാണെന്നാണ് ലഭിക്കുന്ന സൂചനകൾ.
ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രനോട് പാർട്ടി സംസ്ഥാന – ജില്ലാ നേതൃത്വത്തിനും താല്പര്യമല്ല. സംസ്ഥാന ബിജെപിയിൽ ഔദ്യോഗിക നേതൃത്വത്തിനെതിരെ പട നയിക്കുന്നവരിൽ പ്രമുഖയായ ശോഭയെ ഒതുക്കാനാണ് ആലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് പാർട്ടിക്കുള്ളിൽ തന്നെ സംസാരമുണ്ട്. ഈ സമയത്താണ് നിലവിൽ അടുത്തിടെ പാർട്ടി അധികാരം പിടിച്ച രാജസ്ഥാനിലെ രാജ്യസഭാംഗമായ കെ.സി.വേണുഗോപാലിൻ്റെ എൻട്രി.
നിലവിൽ ഔദ്യോഗിക നേതൃത്വം ഒന്നടങ്കം ശോഭയെ പിന്തുണച്ചാലും മരണപ്പണി മണ്ഡലത്തിൽ നടത്തിയാലും ശോഭ ജയിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ മനസിൽ മറ്റൊരു ലഡ്ഡു പൊട്ടിയത്. എ.എം.ആരിഫ് ഇക്കുറി മണ്ഡലം നില നിർത്തിയാൽ പാർട്ടിക്ക് ഒരു ഗുണവും ചെയ്യില്ല. മറിച്ച് സിപിഎം സിറ്റിംഗ് എംപിയെ കെ.സി.തോൽപ്പിച്ചാൽ പാർട്ടിക്ക് പാർലമെൻ്റിൽ ഒരു അംഗബലം കുടി വർധിപ്പിക്കാൻ കഴിയും. അതായത് കെ.സി.വേണുഗോപാൽ ജയിച്ചാൽ അദ്ദേഹത്തിനൊടൊപ്പം ഒരു ബിജെപി അംഗം കൂടി പാർലമെൻ്റിൽ എത്തും. വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയാണുള്ളത്. ജയിച്ചാൽ ഈ പദവി രാജിവക്കേണ്ടി വരും. നിലവിൽ രാജസ്ഥാനിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് രാജ്യസഭാ സീറ്റ് നിലനിർത്താൻ കഴിയാതെ വരും. ബിജെപി പ്രതിനിധി അനായാസം രാജ്യസഭയിൽ എത്തുകയും ചെയ്യും. ഇതാണ് ബിജെപി നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.
സ്വന്തം മുന്നണി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രനെതിരെയും കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ.സി.വേണുഗോപാലിനനുകൂലമായും ബിജെപിയുടെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം തന്നെ പറയുന്നു. ഇതിൻ്റെ പ്രധാന തെളിവാണ് ശോഭാ സുരേന്ദ്രൻ്റെ പല പ്രചരണ പരിപാടികളിലേയും ജില്ലാ പ്രസിഡൻ്റിൻ്റെ അസാന്നിധ്യമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്ന ആലപ്പുഴയിൽ സജീവമാകാതെ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുന്ന മാവേലിക്കര കേന്ദ്രീകരിച്ചാണ് ജില്ലാ അധ്യക്ഷൻ്റെ പ്രവർത്തനമെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ കെ.എസ്.സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ മുന്നിലൊന്നു പോലും ഇക്കുറി ശോഭാ സുരേന്ദ്രന് ലഭിക്കില്ല. അമ്പതിനായിരം വോട്ട് കടന്നാൽ ഭാഗ്യം എന്നാണ് ബിജെപിയിലെ ഒരു വിഭാഗം തന്നെ പറയുന്നത്. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൻ്റെ ബലിയാടാണ് ശോഭാ സുരേന്ദ്രൻ. പാർട്ടി അധ്യക്ഷൻ സുരേന്ദ്രൻ്റെ കുടില ബുദ്ധിയാണ് ശോഭയെ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയതിനും ഇപ്പോൾ നടക്കുന്ന അണിയറ നീക്കങ്ങൾക്കും പിന്നിലെന്നാണ് ബിജെപിയിലെ തന്നെ സംസാരം.
കഴിഞ്ഞ തവണത്തെ ജയം ഇക്കുറി ആരിഫിനാകുമോ എന്നതാണ് മണ്ഡലം ഉയർത്തുന്ന പ്രധാന ചോദ്യം. ഇക്കുറി ജാതി സമവാക്യങ്ങളായിരിക്കും ആരിഫിൻ്റെ ജയ പരരാജയത്തെ നിർണയിക്കാൻ പോകുന്ന പ്രധാന ഘടകം. ഏഴുപത് ശതമാനം ഹിന്ദു വോട്ടുകളും 15 ശതമാനത്തിനടുത്ത് തുല്യരീതിയിൽ മുസ്ലിം, ക്രിസ്ത്യൻ വോട്ടുകളുമാണ് മണ്ഡലത്തിലുള്ളത്. ഹിന്ദു വോട്ടുകളിൽ ഈഴവ സമുദായത്തിൻ്റെയും ക്രിസ്ത്യൻ സമുദായത്തിൽ ലത്തീൻ സഭയുടേയും വോട്ടുകൾ നിർണ്ണായകമാണ്. കഴിഞ്ഞ തവണ മുസ്ലിം വോട്ടുകൾ എൽഡിഎഫിനും യുഡിഎഫിനുമായി വീതിച്ച് പോയിട്ടും ആരിഫ് ആലപ്പുഴ കടന്നത് ഈഴവ സമുദായത്തിൻ്റെ വോട്ടുകൾ അനുകൂലമാക്കിയത് കൊണ്ടാണ്. 2019 ൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പരസ്യ പിന്തുണയും ആരിഫിനുണ്ടായിരുന്നു.
കെ.സി.വേണുഗോപാലിൻ്റെ വരവോടെ ആലപ്പുഴയിലെ കോൺഗ്രസുകാർക്കിടയിലും ചില അതൃപ്തികൾ തുടരുന്നുണ്ട്. ബൂത്തുകളിലേക്കും കെ.സി.പക്ഷക്കാരെ തിരുകിക്കയറ്റി നിയന്ത്രണം പിടിച്ചെന്ന് പാർട്ടി നേതാക്കൾക്ക് തന്നെ പരാതിയുണ്ട്. എല്ലാം കെ.സി. പക്ഷക്കാരുടെ കയ്യിലൂടെ മുന്നോട്ട് നീങ്ങണമെന്ന തീരുമാനത്തിനെതിരെ അതൃപ്തി ശക്തമാണ്. കോൺഗ്രസിലെ അഭിപ്രായ ഭിന്നതക്കൊപ്പം ഉറച്ച പാർട്ടി വോട്ടുകളും കഴിഞ്ഞ തവണ അനുകൂലമായ ഈഴവ വോട്ടുകളും പിന്നെ മുസ്ലിം സമുദായത്തിലെ വോട്ടിൻ്റെ എഴുപത് ശതമാനവും സ്വന്തമാക്കിയാൽ ആരിഫിന് വീണ്ടും ലോക്സഭയിലേക്ക് വണ്ടി കയറാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്തായാലും അവസാന നിമിഷം ഉണ്ടാക്കുന്ന അടിയൊഴുക്കുകൾ എങ്ങോട്ട് എന്നതനുസരിച്ച് ജയപരാജയങ്ങൾ മാറാം എന്നും അവർ ചൂണ്ടിക്കാട്ടുന്നു.